കര്‍ണാടകയില്‍ വഴക്കിനെ തുടര്‍ന്ന് ഭാര്യയുടെ മേല്‍ തിളച്ച സാമ്ബാര്‍ ഒഴിച്ച് ഭര്‍ത്താവ്. കൈയിലും വയറ്റിലും തുടയിലും പൊള്ളലേറ്റ 40കാരി ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ 48കാരന് വേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
ബംഗളൂരുവില്‍ യശ്വന്ത്പൂര്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. ഇലക്ട്രിക്കല്‍ ഷോപ്പ് നടത്തുന്ന സയീദ് മൗലയാണ് ഭാര്യയ്ക്ക് നേരെ ആക്രമണം നടത്തിയത്. തൊട്ടടുത്ത് താമസിക്കുന്ന വീട്ടില്‍ ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്യാന്‍ പോയാല്‍ വാടക അടയ്ക്കാനുള്ള പണം കിട്ടുമെന്ന് ഭാര്യ പറഞ്ഞു.
എന്നാല്‍ പോകാന്‍ മൗല തയ്യാറായില്ല. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ കുപിതനായ മൗല, കുക്കര്‍ എടുത്ത് തിളച്ച സാമ്ബാര്‍ ഭാര്യയുടെ ദേഹത്തേയ്ക്ക് ഒഴിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?