ലൈംഗികാതിക്രമത്തിന് വിധേയമാകുന്ന പെണ്‍കുട്ടികള്‍ കൃത്യമായി കാര്യങ്ങള്‍ വിവരിക്കണമെന്ന് ശഠിക്കരുത്: കോടതി

  • 02/12/2023

ലൈംഗികാതിക്രമത്തിന് വിധേയമാകുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് എല്ലായ്‌പ്പോഴും പദാനുപദമായി വിശദാംശങ്ങള്‍ വിവരിക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ബലാത്സംഗത്തെത്തുടര്‍ന്ന് ഗര്‍ഭിണിയാവുകയും കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്യുമ്ബോള്‍ പെണ്‍കുട്ടിക്കുണ്ടാകുന്ന ആഘാതം പരിഗണിക്കാതിരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. 13 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയതിന് ശിക്ഷിക്കപ്പെട്ട വ്യക്തി നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം. 

ലൈംഗികാതിക്രമ കേസുകള്‍ക്ക് വിധേയമാകുന്നവര്‍ എല്ലാ തവണയും കേസിന്റെ വിശദാംശങ്ങള്‍ ഒരേ വാക്കുകളില്‍ പറയുമെന്ന് കോടതികള്‍ക്ക് പ്രതീക്ഷിക്കാനാവില്ല. കുറ്റാരോപിതര്‍ക്കും ഇരയാകുന്നവര്‍ക്കും ന്യായമായ നീതി നല്‍കുക എന്നതിന്റെ അടിസ്ഥാനത്തിലാണ് അതിജീവിതയുടെ മൊഴികള്‍ പരിശോധിക്കുന്നത്. അല്ലാതെ വാക്കുകളുടെ കര്‍ശനമായ കൃത്യതയല്ല അവിടെ അളവുകോലെന്നും ജസ്റ്റിസ് സ്വരണ കാന്ത ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

Related News