മിഷോങ് ചുഴലിക്കാറ്റ്; കേരളത്തില്‍ നിന്നുള്ള ഒരു ട്രെയിനടക്കം 12 സര്‍വ്വീസുകള്‍ കൂടി റദ്ദാക്കി

  • 03/12/2023

'മിഷോങ്' ചുഴലിക്കാറ്റന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ അതീവ ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. 12 ട്രെയിൻ സര്‍വ്വീസുകള്‍ കൂടി റദ്ദാക്കിയതായി ദക്ഷിണ-മധ്യ റെയില്‍വേ അറിയിച്ചു. ബുധനാഴ്ചത്തെ എറണാകുളം - ടാറ്റാ നഗര്‍ ട്രെയിനും റദ്ദാക്കിയിട്ടുണ്ട്. നാളെ എസ്‌എംവിടി ബെംഗളൂരുവില്‍ നിന്നും നാഗര്‍ കോവിലിലേക്ക് പോകുന്ന നാഗര്‍കോവില്‍ എക്സ്പ്രസ് റദ്ദാക്കിയിട്ടുണ്ട്. നാഗര്‍ കോവിലിന്‍റെ അഞ്ചാം തീയതിയിലെ യാത്രയും റദ്ദാക്കി. 

ആറാം തീയതി എറണാംകുളം- ടാറ്റാ നഗര്‍ പോകുന്ന 18190 ട്രെയിനും എസ്‌എംവിടി ബെംഗളൂരു- ഗുഹാവത്തി സര്‍വ്വീസ് നടത്തുന്ന 12509 ട്രെയിനും എസ്‌എംവിടി ബെംഗളൂരു- കാക്കിനട ടൌണ്‍ സര്‍വ്വീസ് നടത്തുന്ന 17209 ട്രെയിനും എസ്‌എംവിടി ബെംഗളൂരുവില്‍ നിന്നും നാഗര്‍ കോവിലിലേക്ക് പോകുന്ന 17235, 17236 ട്രെയിനുകളുടെ സര്‍വ്വീസും റദ്ദാക്കിയതായി ദക്ഷിണ-മധ്യ റെയില്‍വേ അറിയിച്ചു.

ഏഴാം തീയതി എസ്‌എംവിടി ബെംഗളൂരു- ഗുഹാവത്തി സര്‍വ്വീസ് നടത്തുന്ന 12509 നമ്ബര്‍ ട്രെയിനും , എസ്‌എംവിടി ബെംഗളൂരു- കാക്കിനട ടൌണ്‍ സര്‍വ്വീസ് നടത്തുന്ന 17209 ട്രെയിനും, നാഗര്‍കോവില്‍- എസ്‌എംവിടി ബെംഗളൂരു സര്‍വ്വീസ് നടത്തുന്ന നാഗര്‍രോവില്‍ എക്പ്രസും റദ്ദാക്കി. എട്ടാം തീയതി എസ്‌എംവിടി ബെംഗളൂരു- കാക്കിനട ടൌണ്‍ സര്‍വ്വീസ് നടത്തുന്ന 17209 ട്രെയിനും സര്‍വ്വീസ് റദ്ദാക്കി.

Related News