കുവൈറ്റില്‍ നിന്നും നാസ സന്ദര്‍ശനത്തിനായി പോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമേരിക്കയിൽ ഗുരുതരാവസ്ഥയില്‍

  • 03/12/2023കുവൈറ്റ് സിറ്റി : കുവൈറ്റില്‍ നിന്നും നാസ സന്ദര്‍ശനത്തിനായി പോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥി പ്രജോപ് അമേരിക്കയിൽ ഗുരുതരാവസ്ഥയില്‍, സ്വിമ്മിംഗ് പൂളില്‍ അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി പ്രജോപ് ജീവനുവേണ്ടി പോരടിക്കുകയാണ്. കുട്ടിയെ രക്ഷപ്പെടുത്താനുള്ള തീവ്രപരിശ്രമത്തിലാണ് കഴി‍ഞ്ഞ ഒരാഴ്ചയോളമായി അമേരിക്കയിലെ ഡോക്ടര്‍മാര്‍. 

കുവൈറ്റ് ഇന്ത്യൻ സെൻട്രൽ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് പ്രജോപ്. അറുപത് വിദ്യാർത്ഥികളും ആറ് അധ്യാപകരും അടങ്ങുന്ന സംഘമാണ് നാസയുടെ ഗവേഷണ കൗതുകങ്ങൾ കാണാൻ അമേരിക്കയിലെത്തിയത്. ഒർലാൻഡോയിലെ ഒരു ഹോട്ടലിലായിരുന്നു ഇവർ താമസിച്ചിരുന്നത്. നവംബർ 23ന് രാവിലെ സ്വിമ്മിംഗ് പൂളിൽ മറ്റ് കുട്ടികൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് പ്രജോപ് അപകടത്തിൽപ്പെട്ടത്. പത്തോ പതിനാലോ മിനിറ്റോളം പ്രജോപ് വെള്ളത്തിന്റെ  അടിയിൽ കിടന്നിട്ടുണ്ടാകുമെന്ന് ഡോക്ടർമാർ പറയുന്നു. 

ഇതിനിടെ  പ്രജോപിന്റെ ഒപ്പമുള്ള അധ്യാപകരും കുട്ടികളും തിരികെ കുവൈത്തിലെത്തി, പ്രജോപിന്റെ ചികിത്സയ്ക്കായി ഇന്ത്യൻ സമൂഹം ഇതുവരെ 40,000 ഡോളറിലധികം സമാഹരിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരനും കുട്ടിയുടെ ചികിത്സ ഉറപ്പാക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തുന്നുണ്ട്. തമിഴ്‌നാട് തീവനെൽവേലി രാധാപുരം താലൂക്കിലെ കല്ലികുളം സ്വദേശിയാണ് പ്രജോപ്. മാതാപിതാക്കൾക്ക്  കുവൈറ്റിലാണ് ജോലി.

Related News