മിസോറാം നിയമസഭാ തെരഞ്ഞെടുപ്പില്‍ പുത്തൻ കുതിപ്പ്, ഇസെഡ് പിഎം അധികാരത്തിലേക്ക്

  • 04/12/2023

മിസോറാം നിയമസഭാ തെരഞ്ഞെടുപ്പില്‍ പുത്തൻ കുതിപ്പ്. പുത്തൻ തലമുറ രാഷ്ട്രീയ സഖ്യമായ ഇസെഡ് പിഎം അധികാരത്തിലേക്ക്. ഭരണകക്ഷിയായ എംഎൻഎഫിനെ ഏറെ പിന്നിലാക്കി, രൂപീകരിച്ച്‌ നാലുവര്‍ഷം മാത്രമായ ഇസെഡ് പിഎം പാര്‍ട്ടി വലിയ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്.

നാല്‍പ്പത് സീറ്റില്‍ 26 ഇടത്ത് ഇസെഡ് പിഎം 11 ഇടത്ത് എംഎൻഎഫ് രണ്ടിടത്ത് ബിജെപി ഒരിടത്ത് ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ് എന്നിവ മുന്നിട്ട് നില്‍ക്കുന്നു. മുഖ്യമന്ത്രി സോറം താങ്ഗ തോല്‍വിയിലേക്ക് നീങ്ങുകയാണ്.

40 സീറ്റുകളിലേക്ക് 174 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. മറ്റ് നാല് സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് മിസോറാമിലും വോട്ടെടുപ്പ് നടന്നത്. എന്നാല്‍ മിസോറാമില്‍ ഞായറാഴ്ച മതപരമായ പ്രാര്‍ത്ഥനകള്‍ നടക്കാനുള്ളത് ചൂണ്ടിക്കാട്ടി വിവിധ ജനവിഭാഗങ്ങള്‍ വോട്ടെണ്ണല്‍ മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഇന്നലെ നടക്കാനിരുന്ന വോട്ടെണ്ണല്‍ ഇന്നേക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റിയത്.

Related News