റെസിഡെൻസിയില്ലാതെ കുവൈത്തിലെ അധ്യാപകർ

  • 04/12/2023



കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയത്തിത്തിന്‍റെ സ്പോൺസർഷിപ്പിന് കീഴിലുള്ള ചില അഡ്മിനിസ്ട്രേറ്റർമാർക്കും അധ്യാപകർക്കും സാധുവായ റെസിഡൻസി ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് സെക്ടറിന്റെ ആക്ടിംഗ് അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറി ഫൈസൽ അൽ ജുതൈലി അറിയിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്പോൺസർഷിപ്പിന് കീഴിലുള്ള ഒരു കൂട്ടം ജീവനക്കാർക്ക് (അഡ്മിനിസ്‌ട്രേറ്റർമാരും അധ്യാപകരും) ഇന്നുവരെ സാധുവായ റെസിഡൻസി പെർമിറ്റുകളില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് അറിയിപ്പ് വന്നതായി  അൽ ജുതൈലി മന്ത്രാലയ അണ്ടര്‍ സെക്രട്ടറിക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കി. 

ഫോറിനേഴ്‌സ് റെസിഡൻസി നിയമം അനുസരിച്ച്, രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്ന വിദേശികൾക്ക് അഭയം നൽകുന്നതോ ജോലി ചെയ്യുന്നതോ നിരോധിച്ചിട്ടുണ്ട്. ഇത് റെസിഡൻസി നിയമത്തിന്റെ ലംഘനമായി കണക്കാക്കപ്പെടുന്നു. റെസിഡൻസിയുടെ സാധുതയും നിയമപരമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയത്തിന്റെ എല്ലാ മേഖലകളിലെയും അസിസ്റ്റന്റ് അണ്ടർസെക്രട്ടറിമാര്‍ ഉറപ്പാക്കണമെന്ന് കത്തില്‍ പറയുന്നുണ്ട്. ഒരു പ്രവാസി ജീവനക്കാരൻ റെസിഡൻസി നിയമം ലംഘിച്ചതായി തെളിയിക്കപ്പെട്ടാൽ, നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഹ്യൂമൻ റിസോഴ്‌സ് ഡിപ്പാർട്ട്‌മെന്റിലെ പാസ്‌പോർട്ട് വിഭാഗവുമായി ബന്ധപ്പെടണം.

Related News