വാഹനം നിയമവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെട്ട സംഭവം; കേസുമായി മരിച്ചയാളുടെ കുടുംബം

  • 04/12/2023


കുവൈത്ത് സിറ്റി: വാഹനം നിയമവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെട്ട സംഭവത്തില്‍ കേസുമായി മരിച്ചയാളുടെ കുടുംബം. മരിച്ചവരുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരു കേസിൽ, മരിച്ചവരുടെ വാഹനങ്ങളുടെ അനധികൃതമായി സ്വന്തമാക്കിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങൾ പബ്ലിക് പ്രോസിക്യൂഷന് റിപ്പോർട്ട് സമർപ്പിച്ചു. 

കുടുംബാംഗങ്ങളെ പ്രതിനിധീകരിച്ച് അഭിഭാഷകൻ മുസ്തഫ മുല്ല യൂസഫ് പബ്ലിക് പ്രോസിക്യൂട്ടറോട് കാര്യങ്ങള്‍ വിശദീകരിച്ചത്. മരണം സംഭവിച്ച് ദിവസങ്ങൾക്ക് ശേഷം തന്‍റെ കക്ഷികൾ സ്വത്ത് വിവരങ്ങള്‍ നല്‍കിയ ശേഷം വാഹനങ്ങൾ പേരിൽ രജിസ്റ്റർ ചെയ്യാത്തതിൽ ആശ്ചര്യപ്പെട്ടു. മറ്റുള്ളവരുടെ പേരുകളിലേക്ക് വാഹനത്തിന്‍റെ രജിസ്ട്രേഷൻ മാറിയത്. അവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. ഈ കേസ് ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമല്ലെന്നും അഭിഭാഷകൻ യൂസഫ് ഊന്നിപ്പറഞ്ഞു,

Related News