മരം കടപുഴകി ബൈക്കിന് മേല്‍ വീണു; പിന്‍യാത്രക്കാരന്‍ മരിച്ചു

  • 04/12/2023

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് നാലു ജില്ലകളില്‍ നാളെയും അവധി പ്രഖ്യാപിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍. മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടുന്ന സാഹചര്യത്തില്‍ ഇന്ന് രാത്രി കൂടി തീവ്രമഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

കനത്ത മഴയ്ക്കിടെ ചെന്നൈയില്‍ മരം കടം പുഴകി വീണ് ബൈക്കിലെ പിന്‍ യാത്രികന്‍ മരിച്ചു. അടയാര്‍ സ്വദേശിയായ 37കാരന്‍ മനോഹരനാണ് മരിച്ചത്. മഹാത്മഗാന്ധി റോഡിലൂടെ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. ബൈക്ക് ഓടിച്ചയാള്‍ക്കും അപകടത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്.

അയാള്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. മനോഹരന്‍ സംഭവസ്ഥലത്തുവച്ച്‌ തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. മഹാത്മാഗാന്ധി റോഡ് മുതല്‍ അടയാര്‍ എല്‍ബി റോഡ് വരെ മൂന്നടിയോളം ഉയരത്തില്‍ വെള്ളം കയറിയതിനാല്‍ വാഹനഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്.

Related News