'അപകടകാരികളായ' നായകളെ നിരോധിക്കണം; മൂന്നു മാസത്തിനകം തീരുമാനമെടുക്കാന്‍ കേന്ദ്രത്തോട് കോടതി

  • 06/12/2023

പിറ്റ്ബുള്‍, റോട്ട്‌വീലര്‍, അമേരിക്കന്‍ ബുള്‍ഡോഗ്, ടെറിയേഴ്‌സ് തുടങ്ങിയ 'അപകടകാരികളായ' നായ ഇനങ്ങളെ നിരോധിക്കണമെന്ന ആവശ്യത്തില്‍ മൂന്നു മാസത്തിനകം തീരുമാനമെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം. ഇവയെ വളര്‍ത്തുന്നതിനുള്ള ലൈസന്‍സ് റദ്ദാക്കണമെന്ന ആവശ്യത്തിലും തീരുമാനം വേണമെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ആവശ്യപ്പെട്ടു.

അപകടകാരികളായ ഇനം നായകളെ വളര്‍ത്തുന്നതിന് ലൈസന്‍സ് നല്‍കുന്നെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. നേരത്തെ ബന്ധപ്പെട്ട അധികാരികളെ സമീപിക്കാന്‍ നിര്‍ദേശിച്ച്‌ ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കിയിരുന്നു. അപേക്ഷ നല്‍കിയിട്ടും അധികാരികള്‍ നടപടിയെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് കോടതി ഇടപെടല്‍.

Related News