മിസോറാം മുഖ്യമന്ത്രിയായി സോറം പീപ്പിള്‍സ് മൂവ്‌മെന്റ് നേതാവ് ലാല്‍ഡുഹോമ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സെഡ്പിഎമ്മിലെ ഏതാനും മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ ഹരിബാബു കംബാംപെട്ടി പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.
മിസോറാമിലെ 40 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 27 സീറ്റുകള്‍ നേടിയാണ് സെഡ്പിഎം അധികാരം പിടിച്ചെടുത്തത്. മുഖ്യമന്ത്രിയായിരുന്ന സോറം താങ്ക അടക്കം നിരവധി പ്രമുഖരാണ് സെഡ്പിഎമ്മിന്റെ വിജയക്കുതിപ്പില്‍ തോല്‍വിയറിഞ്ഞത്. സാങ്കയുടെ എംഎന്‍എഫ് 10 സീറ്റിലേക്ക് ഒതുക്കപ്പെട്ടു.
മിസോറാമില്‍ മുഖ്യമന്ത്രി അടക്കം 12 മന്ത്രിമാരാണ് അനുവദനീയമായത്. ചൊവ്വാഴ്ച ചേര്‍ന്ന സെഡ്പിഎമ്മിന്റെ യോഗത്തില്‍ ലാല്‍ഡുഹോമയെ നിയമസഭ കക്ഷി നേതാവായും കെ സപ്ദാങയെ ഉപനേതാവായും തെരഞ്ഞെടുത്തിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?