തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു ആശുപത്രിയില്‍

  • 08/12/2023

തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാം ഹൗസില്‍ വെച്ച്‌ കഴിഞ്ഞരാത്രി വീണ് ഇടുപ്പെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് കെസിആറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരവല്ലിയിലെ ഫാം ഹൗസില്‍ വെച്ചാണ് കെ ചന്ദ്രശേഖര റാവുവിന് വീണു പരിക്കേറ്റത്. ആദ്യം സമീപത്തെ ആശുപത്രിയിലെത്തിച്ച കെസിആറിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലെ യശോദ ഹോസ്പിറ്റലിലേക്ക് മാറ്റി. 

69 കാരനായ കെസിആറിന് ശസ്ത്രക്രിയ വേണ്ടി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ തെലങ്കാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കെസിആറിന്റെ ബിആര്‍എസ് പാര്‍ട്ടിക്ക് വമ്ബന്‍ തോല്‍വിയാണ് നേരിട്ടത്. 

Related News