മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്നും പുറത്താക്കി

  • 08/12/2023

ത്രിണമൂണ്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്നും പുറത്താക്കി. എംപിയെ പുറത്താക്കണമെന്ന പ്രമേയം പാസാക്കി. ഇതോടെ മഹുവയ്ക്ക് എംപി സ്ഥാനം നഷ്ടമായി. പ്രതിപക്ഷം ഇറങ്ങിപ്പോയതിനാല്‍ വോട്ടിംഗ് അവരുടെ അഭാവത്തിലാണ് നടന്നത്.


മാത്രമല്ല മഹുവയ്ക്ക് പ്രതികരിക്കാന്‍ അവസരം നല്‍കുക, കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാനുള്ള സമയം അനുവദിക്കുക എന്നീ കോണ്‍ഗ്രസ് ഉള്‍പ്പെട്ടെ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളും സ്പീക്കര്‍ ഓം ബിര്‍ള പരിഗണിച്ചില്ല.

ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് മഹുവയ്‌ക്കെതിരെ നടപടി. പരാതി അന്വേഷിച്ച പാര്‍ലമെന്റ് എത്തിക്ക്‌സ് കമ്മിറ്റി മഹുവയെ പുറത്താക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ച്‌ പ്രമേയം അവതരിപ്പിത്താണ് ലോക്‌സഭയില്‍ നിന്നും മഹുവയെ പുറത്താക്കിയിരിക്കുന്നത്.

Related News