അയല്‍പക്കത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ 70കാരിയെ കടിച്ച് കുടഞ്ഞ് നായ. ഗുരുതര പരിക്കേറ്റ വയോധിക ആശുപത്രിയിലായതിന് പിന്നാലെ പിറ്റ് ബുള്‍ ഇനത്തിലുള്ള നായയെ വളര്‍ത്തിയ ആള്‍ക്കെതിരെ പൊലീസിനെ സമീപിച്ച് മകന്‍. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സംഭവം. ഞായറാഴ്ച ഉച്ച കഴിഞ്ഞ് അയല്‍ വീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് 70 കാരിയെ നായ കടിച്ച് കീറിയത്.
ഹരിദ്വാറിലെ ധന്ദേര സ്വദേശിനിക്കാണ് വളര്‍ത്തുനായയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച 70കാരിയെ റിഷികേശിലെ എയിംസിലേക്ക് മാറ്റിയിരിക്കുകയാണ്. വയോധികയുടെ സ്ഥിതി ഗുരുതരമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിശദമാക്കുന്നത്. ശരീരം മുഴുവന്‍ മുറിവേറ്റ നിലയിലായിരുന്നു 70 കാരിയെ ആശുപത്രിയിലെത്തിച്ചതെന്നാണ് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?