കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ രാത്രി 8 മണിക്ക് ശേഷം പെണ്‍കുട്ടികള്‍ക്കായി ക്ലാസുകള്‍ നടത്തരുതെന്ന ഉത്തരവ് പിന്‍വലിച്ച് യുപി സര്‍ക്കാര്‍. ഓഗസ്റ്റ് 30 നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രാത്രി 8 മണിക്ക് ശേഷം പെണ്‍കുട്ടികള്‍ക്ക് കോച്ചിംഗ് ക്ലാസുകള്‍ നല്‍കരുതെന്ന ഉത്തരവ് പുറപ്പെടുവിച്ചത്.
'സേഫ് സിറ്റി' പദ്ധതി അനുസരിച്ച് നല്‍കിയ മാര്‍ഗ നിര്‍ദേശത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് പിന്‍വലിച്ചത്. ഡിസംബര്‍ നാലിനാണ് സ്പെഷ്യല്‍ സെക്രട്ടറി അഖിലേഷ് കുമാര്‍ മിശ്ര ഒപ്പുവെച്ച പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടൊപ്പം പുതിയ മാര്‍ഗ നിര്‍ദേശങ്ങളും പറയുന്നുണ്ട്.
സേഫ് സിറ്റി പദ്ധതി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഗേറ്റുകള്‍, ക്യാമ്ബസിനകം, ടീച്ചിംഗ് റൂമുകള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെല്ലാം കാമറകള്‍ സ്ഥാപിക്കണം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രത്യേകിച്ച് കോച്ചിംഗ് സെന്ററുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ടോയ്ലറ്റുകള്‍ നല്‍കുന്നത് ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?