ബിഹാറില്‍ നിന്നും അത്യാധുനീക ഏഴ് 'പേന പിസ്റ്റളു'കള്‍ പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

  • 13/12/2023

അനധികൃത തോക്ക് നിര്‍മ്മാണത്തിന് കുപ്രസിദ്ധമായ ബീഹാറിലെ മുൻഗറില്‍ നിന്നാണ് കഴിഞ്ഞ ദിവസം ഏഴോളം അത്യാധുനിക പേന പിസ്റ്റലുകളുമായി മൂന്ന് തോക്ക് വ്യാപാരികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 14 വെടിയുണ്ടകളും 1.90 ലക്ഷം രൂപയും കണ്ടെടുത്തു. സ്വര്‍ണ്ണ പേന പിസ്റ്റള്‍, വേഷം മാറിയ തോക്കാണ്.

കാഴ്ചയില്‍ ഇത് പഴയ രീതിയിലുള്ള മഷി പേന പോലെയാണ്. എട്ട് വര്‍ഷത്തിനിടെ ഇതാദ്യമായാണ് പേന പിസ്റ്റളുകള്‍ പിടികൂടുന്നത്. 2015 ഡിസംബര്‍ 17 ന് മുസാഫര്‍പൂരില്‍ നിന്നാണ് ആദ്യമായി ഒരു പേന പിസ്റ്റള്‍ പിടിച്ചെടുത്തെന്നും അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് സുശീല്‍ എം ഖോപ്‌ഡെ പറയുന്നു.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയില്‍ നടത്തിയ റെയ്ഡില്‍ ബൈക്കില്‍ പോവുകയായിരുന്ന മൂന്ന് പേരെ പരിശോധിച്ചപ്പോഴാണ് പേന തോക്ക് കണ്ടെത്തിയത്. 

Related News