കര്‍ണാടകയിലെ ചിക്കമംഗളൂരു ജില്ലയില്‍ ഭാര്യക്ക് ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഗോണിബീഡു പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദേവവൃന്ദ സ്വദേശിനി ശ്വേതയെന്ന യുവതിയെയാണ് ദര്‍ശന്‍ പൂജാരി എന്നയാള്‍ കൊന്നത്. പെണ്‍സുഹൃത്തുമായുള്ള ബന്ധത്തെ എതിര്‍ത്തതിന്റെ പേരിലാണ് ഭാര്യ ശ്വേതയെ ദര്‍ശന്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ഡിസംബര്‍ 11ന് രാവിലെയായിരുന്നു സംഭവം. ശ്വേത സിറിഞ്ച് ഉപയോഗിച്ച് വിഷം കുത്തിവച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്നും ഇതിന് പിന്നാലെ ഹൃദയാഘാതം സംഭവിച്ച് മരിക്കുകയായിരുന്നുവെന്നാണ് ദര്‍ശന്‍ ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞത്. മരണ വിവരം അറിഞ്ഞ് ബന്ധുക്കള്‍ എത്തും മുന്‍പ് ശ്വേതയുടെ മൃതദേഹം സംസ്‌കാരിക്കാന്‍ ദര്‍ശന്‍ തിടുക്കം കാണിച്ചതോടെയാണ് സംശയത്തിനിടയാക്കിയത്.
തുടര്‍ന്ന് ശ്വേതയുടെ സഹോദരന്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. ശ്വേതയെ ദര്‍ശന്‍ കൊന്നതാണെന്നായിരുന്നു മാതാപിതാക്കളുടെയും സഹോദരന്റെയും ആരോപണം. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ഹൃദയാഘാതം സംഭവിച്ചല്ല, സയനൈഡ് ഉള്ളില്‍ ചെന്നാണ് ശ്വേത മരിച്ചതെന്നും സ്ഥിരീകരിക്കുകയായിരുന്നു. പിന്നാലെ ദര്‍ശനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?