അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി പാര്‍ലമെന്റ്. പാര്‍ലമെന്റ് നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. നടപടിയില്‍ പ്രതിഷേധിച്ച് സസ്‌പെന്‍ഡ് ചെയ്ത പ്രതിപക്ഷ അംഗങ്ങള്‍ പാര്‍ലമെന്റ് സമുച്ചയത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.
തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയനെ വ്യാഴാഴ്ച രാജ്യസഭയില്‍ നിന്നും കോണ്‍ഗ്രസിലെ ഒമ്ബത് പേരും ഡിഎംകെയുടെ കനിമൊഴിയും ഉള്‍പ്പെടെ 13 പ്രതിപക്ഷ എംപിമാരെ ലോക്‌സഭയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.നിശബ്ദ വിപ്ലവം എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് ഒബ്രിയാന്‍ പ്രകടനത്തില്‍ പങ്കെടുത്തത്. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഇവര്‍ക്കൊപ്പം പ്രകടനത്തില്‍ അണിനിരന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?