പുറത്താക്കിയതിനെതിരെ മഹുവയുടെ ഹര്‍ജി; വാദം ജനുവരി 3ന് കേള്‍ക്കുമെന്ന് സുപ്രീംകോടതി

  • 15/12/2023

ലോക്സഭയില്‍ നിന്ന് പുറത്താക്കിയതിനെ ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ജനുവരി മൂന്നിലേക്ക് മാറ്റി സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്വിഎന്‍ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 

സഭയില്‍ ചോദ്യം ഉന്നയിക്കാന്‍ പണം വാങ്ങിയെന്ന ആരോപണത്തില്‍ മഹുവ കുറ്റക്കാരിയെന്ന് ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചതിന് പിന്നാലെ തന്നെ പുറത്താക്കിയതിനെതിരെ മഹുവ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ബെഞ്ച് കേസ് ഫയലുകള്‍ പരിശോധിച്ചിട്ടില്ലെന്നും അതിന് ശേഷം വാദം കേള്‍ക്കുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വിയാണ് മഹുവക്ക് വേണ്ടി ഹാജരായത്. 


Related News