ജന്മദിനത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഭജന്‍ലാല്‍ ശര്‍മ. ആദ്യതവണ എംഎല്‍എയായ ഭജന്‍ലാല്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയുടെ ഉന്നതനേതൃത്വവും പങ്കെടുത്തു.
ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറിയായ ഭജന്‍ലാലിന് 57 വയസ് തികയുന്ന ദിനത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ദിയാകുമാരിയും പ്രേംചന്ദ് ഭൈരവയും ഉപമുഖ്യമന്ത്രിമാരായും അധികാരമേറ്റു. ഹിന്ദിയിലായിരുന്നു മൂവരും സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും പങ്കെടുത്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?