കനത്ത മഴയില്‍ തെക്കൻ തമിഴ്നാട്ടില്‍ ദുരിതം. പ്രളയ സമാന സ്ഥിതിയാണ് പലയിടത്തും. തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ഡം റെയില്‍വേ സ്റ്റേഷനില്‍ ആയിരത്തോളം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നു. അതിതീവ്ര മഴയില്‍ റെയില്‍വേ സ്റ്റേഷൻ വെള്ളത്തില്‍ മുങ്ങി.
വെള്ളം കുത്തിയൊഴുകി ട്രാക്കുകള്‍ തകര്‍ന്നതോടെ ട്രെയിൻ പിടിച്ചിട്ടു. ഇതോടെയാണ് യാത്രക്കാര്‍ സ്റ്റേഷനില്‍ കുടുങ്ങിയത്. തിരുച്ചെന്തൂരില്‍ നിന്നു ചെന്നൈയിലേക്ക് പോകുകയായിരുന്ന എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരാണ് 20 മണിക്കൂറോളമായി കുടുങ്ങിക്കിടക്കുന്നത്.
സ്റ്റേഷനിലേക്കുള്ള റോഡ് ഗതാഗതം നിര്‍ത്തി വച്ചതു രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി. യാത്രക്കാര്‍ സുരക്ഷിതരാണെന്നു ദേശീയ ദുരന്ത നിവാരണ സേന (എൻഡിആര്‍എഫ്) സ്റ്റേഷനിലെത്താൻ ശ്രമിക്കുകയാണെന്നു ദക്ഷിണ റെയില്‍വേ വ്യക്തമാക്കി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?