പാര്‍ലമെന്റിലെ അതിക്രമം നടത്തിയവര്‍ ഭഗത് സിംഗ് ഫാൻസ് ക്ലബ്ബ് ഗ്രൂപ്പിലും അംഗങ്ങള്‍; മെറ്റയില്‍ നിന്ന് വിവരം തേടി

  • 18/12/2023

പാര്‍ലമെൻ്റ് അതിക്രമത്തില്‍ പ്രതികളായവര്‍ അംഗങ്ങളായ ഭഗത് സിങ് ഫാൻസ് ക്ലബ്ബ് ഗ്രൂപ്പിൻ്റെ വിവരങ്ങള്‍ തേടി ദില്ലി പൊലീസ്. ഇതു സംബന്ധിച്ച്‌ സാമൂഹിക മാധ്യമ കന്പനിയായ മെറ്റയ്ക്ക് പൊലീസ് കത്തെഴുതി. ഈ ഗ്രൂപ്പ് ഇവര്‍ നേരത്തെ ഡീലീറ്റ് ചെയ്തിരുന്നു. ഗ്രൂപ്പിലെ ചര്‍ച്ചകളുടെ വിശദാംശങ്ങളാണ് തേടിയിട്ടുള്ളത്. അറസ്റ്റിലായ പ്രതികളുടെ ഫേസ് ബുക്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് തേടിയിട്ടുണ്ട്.

ഇതിനിടെ കൊല്‍ക്കത്ത, മൈസൂരു എന്നിവിടങ്ങളിലും പൊലീസ് പരിശോധന നടത്തി. മൈസൂര്‍ സ്വദേശി മനോരഞ്ജൻ്റെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തു. ലളിത് ത്ധായുടെ കൊല്‍ക്കത്തയിലെ വീട്ടിലും പരിശോധന നടത്തി. സുഹൃത്തുക്കളുടെ മൊഴി എടുത്തു. പ്രതികളുടെ ബാങ്ക് അക്കൗണ്ട് പരിശോധനയും പൊലീസ് തുടങ്ങിയിട്ടുണ്ട്.

പാര്‍ലമെന്റ് അതിക്രമക്കേസില്‍ അന്വേഷണം വിപുലപ്പെടുത്തി സെപ്ഷ്യല്‍ സെല്‍. ആറ് സംസ്ഥാനങ്ങളിലായി പൊലീസ് അന്വേഷണം തുടരുകയാണ്. കര്‍ണാടക, യുപി, രാജസ്ഥാൻ, മഹാരാഷ്ട്ര, ഹരിയാന, ദില്ലി, സംസ്ഥാനങ്ങളിലാണ് അന്വേഷണം. കേസില്‍ ഒരാളെ കൂടി കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം തുടരുകയാണ്. ലളിതിന്റെ സുഹൃത്ത് സൌരഭ് ചക്രവര്‍ത്തിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടില്ല.

Related News