ഇന്ത്യയുടെ റിപ്പബ്ളിക് ദിനത്തില്‍ അതിഥിയായി ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവല്‍ മാക്രോണ്‍ എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ഇമ്മാനുവല്‍ മാക്രോണ്‍ സ്വീകരിച്ചു. ക്ഷണത്തിന് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ഇമ്മാനുവേല്‍ മക്രോണ്‍ സമൂഹ മാധ്യമമായ എക്സില്‍ കുറിപ്പിട്ടു.
റിപ്പബ്ലിക് ദിനത്തിന് മുഖ്യാതിഥിയായി തന്നെ ക്ഷണിച്ചതില്‍ നന്ദിയെന്ന് പ്രധാനമന്ത്രിയെ പ്രിയ സുഹൃത്തെന്ന് അഭിസംബോധന ചെയ്താണ് ഇമ്മാനുവേല്‍ മക്രോണ്‍ എക്സില്‍ എഴുതിയത്. ഇന്ത്യയിലെത്തി ആഘോഷത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. റിപ്പബ്ലിക് ദിനത്തില്‍ അതിഥിയായി ആദ്യം ജോ ബൈഡൻ അടക്കം ക്വാഡ് കൂട്ടായ്മയുടെ നേതാക്കളെയാണ് ക്ഷണിച്ചത്.
എന്നാല്‍ ഇവര്‍ അസൗകര്യം അറിയിച്ചിരുന്നു. ഇത് അഞ്ചാം തവണയാണ് ഫ്രഞ്ച് പ്രസിഡൻറ് റിപ്പബ്ളിക് ദിനത്തില്‍ അതിഥിയാകുന്നത്. ഫ്രാൻസില്‍ നിന്ന് 52000 കോടി രൂപ മുടക്കി 26 റഫാല്‍ വിമാനങ്ങള്‍ കൂടി വാങ്ങാൻ അടുത്തിടെ കേന്ദ്രം തീരുമാനിച്ചിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?