തൊലിയുടെ നിറം നോക്കി പങ്കാളിയെ തെരഞ്ഞെടുക്കുന്ന രീതി അവസാനിപ്പിക്കണം; വിവാഹമോചന ഹര്‍ജിയില്‍ ഹൈക്കോടതി

  • 22/12/2023

ചര്‍മത്തിന്റെ നിറം അനുസരിച്ച്‌ പങ്കാളിയെ തെരഞ്ഞെടുക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. ഭര്‍ത്താവ് സമര്‍പ്പിച്ച വിവാഹമോചന അപേക്ഷ നിരസിച്ചുകൊണ്ടുള്ള കുടുംബക്കോടതി വിധി ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം. 

ഭാര്യ തന്നെ ഉപേക്ഷിച്ചുപോയെന്നാണ് ഭര്‍ത്താവ് കോടതിയില്‍ വാദിച്ചത്. എന്നാല്‍ എന്നാല്‍ കറുത്ത നിറമുള്ളതിനാല്‍ അപമാനിക്കപ്പെട്ടുവെന്നും വീട്ടില്‍ നിന്ന് പുറത്താക്കിയെന്നും ഭാര്യ വ്യക്തമാക്കിയതോടെയാണ് കോടതിയുടെ ഇടപെടല്‍. ഈ കേസിലെ വിധിയിലൂടെ നിറത്തിനോടുള്ള വിവേചനം ഇല്ലാക്കാന്‍ കഴിയണമെന്ന് കോടതി പറഞ്ഞു.

Related News