ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് കണ്ടെത്തുന്നതിനായി ആഡംബര ജെറ്റില്‍ പറന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി. വരള്‍ച്ച ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയില്‍ പോകാനായാണ് സിദ്ധരാമയ്യ ലക്ഷ്വറി ജെറ്റ് എടുത്തത്. മന്ത്രിമാരായ സമീര്‍ അഹമ്മദ്ഖാനും, കൃഷ്ണ ബൈര്‍ഖാനും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
ഇവരുടെ ജെറ്റ് യാത്ര സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ധൂര്‍ത്തിന് ഒരുമുഖമുണ്ടെങ്കില്‍ അത് കര്‍ണാടക സര്‍ക്കാരായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജിവൈ വിജയേന്ദ്ര പറഞ്ഞു. കര്‍ണാടക മുഴുവന്‍ കടുത്ത വരള്‍ച്ചയില്‍ നട്ടം തിരിയുമ്ബോള്‍, കര്‍ഷകര്‍ ദുരിതം അനുഭവിക്കുമ്ബോള്‍ എങ്ങനെയാണ് ഇത്തരമൊരു യാത്ര നടത്താന്‍ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?