'ഹിജാബ് നിരോധനം പിൻവലിച്ചിട്ടില്ല, പരിഗണനയിലാണ്': വിശദീകരണവുമായി സിദ്ധരാമയ്യ

  • 23/12/2023

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം പിൻവലിക്കുമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവന വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരുന്നു. ഇപ്പോള്‍ അതില്‍ വിശദീകരണവുമായി സിദ്ധരാമ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഹിജാബ് നിരോധനം പിൻവലിച്ചിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. 

'ഹിജാബ് അനുവദിക്കാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഒരാള്‍ എന്നോട് ഒരു ചോദ്യം ചോദിച്ചു. അതിനുള്ള മറുപടിയാണ് ഞാൻ പറഞ്ഞത്. നിരോധനം അവസാനിപ്പിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. പക്ഷേ, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ആദ്യം ഇക്കാര്യം ചര്‍ച്ചചെയ്യും. '- എന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. 

Related News