ഗുജറാത്ത് തീരത്തിനടുത്ത് എണ്ണ കപ്പലിനു നേരെ ഡ്രോണ്‍ ആക്രമണം, തീപിടിത്തം; കപ്പലില്‍ 20 ഇന്ത്യക്കാര്‍

  • 23/12/2023

സൗദി അറേബ്യയില്‍ നിന്നു ക്രൂഡോയിലുമായി എത്തിയ കപ്പലിനു നേരെ ഇന്ത്യൻ തീരത്ത് ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ സ്ഫോടനമുണ്ടായി കപ്പലിനു തീപിടിച്ചു. വ്യാപര കപ്പലായ എംവി ചെം പ്ലൂട്ടോയ്ക്കു നേരെയാണ് ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തിനു 217 നോട്ടിക്കല്‍ മൈല്‍ അകലെ അറബിക്കടലില്‍ വച്ച്‌ ആക്രമണമുണ്ടായത്. ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

20 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ആളപായമില്ല. ഇന്ത്യൻ നാവിക സേന, കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ ആക്രമണം നേരിട്ട കപ്പലിനു അടുത്തേക്ക് തിരിച്ചതായി വാര്‍ത്താ ഏജൻസിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്തു. 

സൗദിയില്‍ നിന്നു ക്രൂഡോയിലുമായി മംഗളൂരുവിലേക്ക് പോകുകയായിരുന്നു കപ്പല്‍. ഇന്ത്യയുടെ അക്സ്ക്ലൂസിവ് ഇക്കണോമിക്സ് സോണില്‍ പട്രോളിങ് നടത്തുന്ന കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ ഐസിജിഎസ് വിക്രമിനെ കപ്പലിന്റെ അടുത്തേക്ക് അയച്ചിട്ടുണ്ടെന്നു ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിക്രമിനു സഹായം നല്‍കാൻ സമീപത്തുള്ള എല്ലാ കപ്പലുകള്‍ക്കും കോസ്റ്റ് ഗാര്‍ഡ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

Related News