ക്യാപ്റ്റന് വികാരനിര്‍ഭര യാത്രാമൊഴി നല്‍കി തമിഴകം; അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ ആയിരങ്ങള്‍

  • 29/12/2023

തമിഴകത്തിന് കരുത്തും കരുതലും ആയിരുന്ന ക്യാപ്റ്റന് വികാരനിര്‍ഭര യാത്രാമൊഴി. പ്രശസ്ത നടനും ഡിഎംഡികെ സ്ഥാപക അധ്യക്ഷനുമായ വിജയകാന്തിന്റെ സംസ്കാരം ചെന്നൈയില്‍ നടന്നു. വൈകിട്ടു ഏഴു മണിയോടെ കോയമ്ബേട്ടിലെ പാര്‍ട്ടി ആസ്ഥാനത്ത് പൂര്‍ണ സംസ്ഥാന ബഹുമതികളോടെ ആയിരുന്നു സംസ്കാരം.

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജൻ തുടങ്ങിയ പ്രമുഖര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. ബീച്ചിലെ അയലൻഡ് മൈതാനത്ത് 10 മണിക്കൂറോളം നീണ്ട പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം കോയമ്ബെട്ടില്‍ എത്തിച്ചത്.

ചെന്നൈ നഗരത്തിലൂടെയുള്ള വിലാപയാത്രയില്‍, അന്ത്യഞ്ജലി അര്‍പ്പിക്കാൻ ആയിരങ്ങള്‍ ആണ് റോഡിന്‍റെ ഇരുവശത്തും കാത്തുനിന്നത്. കേന്ദ്ര സര്‍ക്കാരിനെ പ്രതിനീധികാരിച്ച്‌ ധനമന്ത്രി നിര്‍മല സീതാരാമനും, രജനികാന്ത്, കമല്‍ഹാസൻ തുടങ്ങിയ സൂപ്പര്‍ താരങ്ങളും അയലൻഡ് മൈതാനത്ത് എത്തി പുഷ്പചക്രം സമര്‍പ്പിച്ചു. അടുത്ത ബന്ധുക്കള്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും സിനിമാ -രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ക്കും മാത്രമാണ് സംസ്കാര ചടങ്ങില്‍ പ്രവേശനം അനുവദിച്ചത്.

Related News