'അസമില്‍ സമാധാനം'- ഉള്‍ഫയുമായി കരാര്‍ ഒപ്പിട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍

  • 29/12/2023

വിഘടനവാദി സംഘടനയായ ഉള്‍ഫയുമായി സമാധാന കരാര്‍ ഒപ്പിട്ട് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍. ഉള്‍ഫ, കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ ഉള്‍പ്പെട്ട ത്രികക്ഷി കരാറാണ് നിലവില്‍ വന്നത്. ഡല്‍ഹിയില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പ് വച്ചത്. 

അരബിന്ദ രാജ്കോവ ഉള്‍പ്പെടെ 16 ഉള്‍ഫ പ്രതിനിധികള്‍ കരാര്‍ ഒപ്പിടാൻ എത്തി. പരേഷ് ബറുവയുടെ നേതൃത്വത്തിലുള്ള ഉള്‍ഫയുടെ മറ്റൊരു വിഭാഗം വിട്ടുനിന്നു. പരമാധികാര അസം വേണമെന്ന ആവശ്യമുയര്‍ത്തി 1979ലാണ് ഉള്‍ഫ രൂപീകരിക്കപ്പെട്ടത്.

ഉള്‍ഫ പിരിച്ചുവിടുന്നതടക്കമുള്ള ഉപാധികള്‍ അംഗീകരിച്ചാണ് കരാര്‍. ഉള്‍ഫ ഉന്നയിച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്നു അമിത് ഷാ പ്രതികരിച്ചു. കരാറിനെ കേന്ദ്ര സര്‍ക്കാര്‍ മാനിക്കുമെന്നു അദ്ദേഹം വ്യക്തമാക്കി. 

Related News