രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അയോധ്യയിലെത്തും. നഗരത്തിൻ്റെ വികസനാര്‍ത്ഥം നടപ്പാക്കിയ 11,000 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് നിര്‍വഹിക്കും. വിശുദ്ധ നഗരത്തിൻ്റെ സമ്ബന്നമായ പൈതൃകം സംരക്ഷിക്കാൻ സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണെന്ന് അയോധ്യാ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി ഇന്നലെ പ്രതികരിച്ചിരുന്നു.
രാമക്ഷേത്ര മാതൃകയില്‍ 1,450 കോടി രൂപ ചെലവില്‍ നിര്‍മിച്ച അയോധ്യ വിമാനത്താവളത്തിന്റെ ഉദ്ഘാടനമാണു പ്രധാന പരിപാടി. ഇതോടൊപ്പം 240 കോടി രൂപ ചെലവഴിച്ച് നവീകരിച്ച അയോധ്യാ ധാം റെയില്‍വേ സ്റ്റേഷന്, പുതിയ ട്രെയിൻ സര്‍വീസുകള്‍, മേല്‍പ്പാലങ്ങള്‍, റോഡുകള്‍, മാലിന്യ സംസ്കരണ പ്ലാൻ്റ്, മെഡിക്കല്‍ കോളജ്, നഗര സൗന്ദര്യവല്കരണ പദ്ധതികള്‍ എന്നിവയുടെ ഉദ്ഘാടനവും അമൃത് ഭാരത്, വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗോഫും മോദി നിര്‍വഹിക്കും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?