അപ്പാര്‍ട്ട്മെന്‍റ് സമുച്ചയത്തിലെ നീന്തല്‍ കുളത്തില്‍ 9 വയസ്സുകാരി മരിച്ച നിലയില്‍. ബെംഗളൂരുവിലെ വര്‍ത്തൂര്‍ - ഗുഞ്ചൂര്‍ റോഡിലെ അപ്പാര്‍ട്ട്മെന്‍റിലെ സ്വിമ്മിങ് പൂളിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസ എന്ന 9 വയസ്സുകാരിയാണ് മരിച്ചത്. കുട്ടി കുടുംബത്തോടൊപ്പം ഈ അപ്പാര്‍മെന്‍റിലാണ് താമസിക്കുന്നത്.
വ്യാഴാഴ്ച വൈകിട്ടാണ് പ്രസ്റ്റീജ് ലേക്ക് സൈഡ് ഹാബിറ്റാറ്റ് അപാര്‍ട്ട്മെന്‍റില്‍ ദാരുണ സംഭവം നടന്നത്. കുട്ടി അബദ്ധത്തില്‍ സ്വിമ്മിങ് പൂളിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. നീന്തല്‍ കുളത്തിന് സമീപത്തെ വൈദ്യുത വിളക്കിന്‍റെ വയറില്‍ തട്ടിയാണ് കുട്ടി വീണതെന്നും പറയുന്നു. എന്നാല്‍, മരണ കാരണം മുങ്ങിമരണമാണോ അതോ വൈദ്യുതാഘാതമാണോ എന്നത് പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ വ്യക്തമാകൂ. റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
കുട്ടി സ്വിമ്മിങ് പൂളില്‍ വീണുകിടക്കുന്നത് കണ്ടതോടെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുട്ടിക്ക് വൈദ്യുതാഘാതമേറ്റതായി സംശയമുണ്ട്. എന്നാല്‍ ശരീരത്തില്‍ പുറമേ മുറിവുകളൊന്നുമില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ എന്താണ് മരണ കാരണമെന്ന് വ്യക്തമാകൂ എന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ഡിസിപി-വൈറ്റ്ഫീല്‍ഡ്) ശിവകുമാര്‍ ഗുണാരെ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?