ജയ്‍ഹിന്ദ് ചാനലിന് സിബിഐ നോട്ടീസ്, ഡികെ ശിവകുമാറിനും കുടുംബത്തിനുമുള്ള നിക്ഷേപത്തിന്‍റെ വിവരങ്ങള്‍ അറിയിക്കണം

  • 31/12/2023

ജയ്‍ഹിന്ദ് ചാനലിന് സിബിഐയുടെ നോട്ടീസ്.ഡി കെ ശിവകുമാറിനും കുടുംബത്തിനും ചാനലിലുള്ള നിക്ഷേപത്തിന്‍റെ വിവരങ്ങള്‍ തേടിയാണ് നോട്ടീസ്.സിബിഐയുടെ ബെംഗളുരു യൂണിറ്റാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.നോട്ടീസ് കിട്ടിയതായി ജയ് ഹിന്ദ് എംഡി ബി എസ് ഷിജു സ്ഥിരീകരിച്ചു.


ഡി കെ ശിവകുമാര്‍, ഭാര്യ ഉഷ ശിവകുമാര്‍ എന്നിവര്‍ക്ക് ചാനലില്‍ ഉള്ള നിക്ഷേപത്തിന്‍റെ വിവരങ്ങളാണ് തേടിയിരിക്കുന്നത്.ഡികെയുടെ കുടുംബത്തിലെ മറ്റാര്‍ക്കെങ്കിലും നിക്ഷേപമുണ്ടോ എന്നതിലും വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്.ഡിവിഡന്‍റ് - ഷെയര്‍ എന്നിവയുടെ വിവരങ്ങള്‍ ബാങ്ക് ഇടപാടുകള്‍, ഹോള്‍ഡിംഗ് സ്റ്റേറ്റ്‍മെന്‍റ്, ലെഡ്ജര്‍ അക്കൗണ്ട്, കോണ്ട്രാക്റ്റ് വിവരങ്ങള്‍ എന്നിവയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Related News