പുതുവര്‍ഷത്തില്‍ സന്തോഷ വാര്‍ത്ത, രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുത്തനെ കുറയും

  • 01/01/2024

പുതുവര്‍ഷത്തില്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലകളില്‍ ഉടൻ വലിയ ഇടിവ് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ രാജ്യത്തുടനീളം നടക്കാനിരിക്കുന്ന 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാൻ കേന്ദ്ര ധനമന്ത്രാലയം നീക്കം നടത്തുകയാണെന്ന് എച്ച്‌ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.


പെട്രോള്‍ ഡീസലില്‍ വിലയില്‍ ഏകദേശം 10 രൂപയോളം കുറയ്ക്കുന്നതിനുള്ള അന്തിമ തീരുമാനം കേന്ദ്ര ധനമന്ത്രാലയത്തില്‍ നിന്ന് ഉടൻ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയാണ്.

ഓരോ സംസ്ഥാന സര്‍ക്കാരും വ്യത്യസ്‌തമായ നികുതികളും സെസും ചുമത്തുന്നതിനാല്‍ വാഹന ഇന്ധനത്തിന്റെ വിലകള്‍ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെടും. ഉദാഹരണത്തിന് ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96.71 രൂപയും ഡീസലിന് 89.62 രൂപയുമാണ് . എന്നാല്‍ മുംബൈയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 106.31 രൂപയും 92.78 രൂപയുമാണ് .

Related News