അയോധ്യ രാമക്ഷേത്രത്തില്‍ സ്ഥാപിക്കാനുള്ള വിഗ്രഹം തെരഞ്ഞെടുത്തു; നിര്‍മിച്ചത് കര്‍ണാടക സ്വദേശി അരുണ്‍ യോഗിരാജ്

  • 01/01/2024

അയോധ്യ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠക്കുള്ള വിഗ്രഹം തെരഞ്ഞെടുത്തു. കര്‍ണാടക സ്വദേശി അരുണ്‍ യോഗിരാജ് ആണ് ശില്‍പം നിര്‍മിച്ചത്. മൂന്ന് ശില്‍പങ്ങളാണ് അവസാന റൗണ്ടില്‍ പരിഗണിച്ചിരുന്നത്.

രഹസ്യ വോട്ടിങ്ങിലൂടെയാണ് രാമക്ഷേത്രത്തില്‍ സ്ഥാപിക്കാനുള്ള വിഗ്രഹം തെരഞ്ഞെടുത്തത്. 55 സെന്റി മീറ്റര്‍ ഉയരമുള്ളതാണ് വിഗ്രഹം. ഇന്ത്യാ ഗേറ്റിന് സമീപമുള്ള നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ശില്‍പവും ശ്രീശങ്കരാചാര്യരുടെ ശില്‍പവും നിര്‍മിച്ചത് അരുണ്‍ യോഗിരാജ് ആണ്.

Related News