മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ ഒപ്പ് ശേഖരണം നടത്താനുള്ള ഡിഎംകെ നീക്കം തടയണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഇന്നത്തെ കാലത്ത് കുട്ടികള്‍ അറിവും, വിവരവും ഉള്ളവരാണെന്നും നീറ്റ് പരീക്ഷയ്‌ക്കെതിരെയുള്ള പ്രതിഷേധം അവരെ ബാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്.
ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്. ഡിഎംകെയുടെ സമരം കുട്ടികളില്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുമെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. തമിഴ്നാട്ടിലെ രാഷ്ട്രീയപാര്‍ട്ടിയായ ദേശീയ മക്കള്‍ ശക്തി കച്ചിയുടെ പ്രസിഡന്റ് എംഎല്‍ രവിയാണ് ഡിഎംകെ ആഹ്വാനം ചെയ്ത പ്രതിഷേധത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?