ബിഹാറില്‍ ജാതി സര്‍വേയുമായി മുന്നോട്ടു പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കി. കണക്കെടുപ്പുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്നും കോടതി പറഞ്ഞു. അതേസമയം സര്‍വേയിലെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാത്തതില്‍ ആശങ്കയുണ്ടെന്നും സുപ്രീംകോടതി പറഞ്ഞു. ഇപ്പോള്‍ നയപരമായ തീരുമാനം എടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ തടയുന്നത് ശരിയല്ലെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഹര്‍ജി ഈ മാസം 29ന് വീണ്ടും പരിഗണിക്കും.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി. ഇത് ഭരണഘടനാ പ്രകാരമുള്ള സെന്‍സസ് അല്ലെന്നാണ് തുഷാര്‍മേത്ത പറഞ്ഞത്. ജാതി സര്‍വേ തടയണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. ബിഹാറില്‍ ഇതിനകം തന്നെ ജാതി സര്‍വേ നടപ്പിലാക്കിയിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?