രാമക്ഷേത്രത്തിനും യോഗി ആദിത്യനാഥിനും ബോംബ് ഭീഷണി; രണ്ടുപേര്‍ അറസ്റ്റില്‍

  • 03/01/2024

സാമൂഹ്യ മാധ്യമം വഴി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അയോധ്യയിലെ രാമക്ഷേത്രത്തിനും എതിരെ ബോംബ് ഭീഷണി മുഴക്കിയ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ലഖ്‌നൗവിലെ ഗോമതി നഗറിലെ വിഭൂതി ഖണ്ഡ് പ്രദേശത്തുനിന്ന് ഓംപ്രകാശ് മിശ്ര, തഹര്‍ സിങ് എന്നിവരെയാണ് ഉത്തര്‍ പ്രദേശ് സ്പെഷല്‍ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ നവംബറിലാണ് 'എക്സി'ല്‍ യോഗി ആദിത്യനാഥ്, എസ്.ടി.എഫ് മേധാവി അമിതാഭ് യാഷ് എന്നിവര്‍ക്കെതിരെയും അയോധ്യ രാമക്ഷേത്രത്തിനും എതിരെ ഇവര്‍ ഭീഷണി മുഴക്കിയത്.

ആലം അൻസാരി ഖാൻ, സുബൈര്‍ ഖാൻ ഐഎസ്‌ഐ എന്നിങ്ങനെ മുസ്‍ലിം പേരുകളുള്ള ഇ-മെയില്‍ ഐഡി ഉപയോഗിച്ചാണ് ഇവര്‍ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

Related News