ഗ്യാൻവാപി: സര്‍വേ റിപ്പോര്‍ട്ട് പരസ്യമാക്കരുതെന്ന അപേക്ഷയില്‍ ജില്ലാ കോടതിയുടെ തീരുമാനം ഇന്ന്

  • 04/01/2024

ഗ്യാൻവാപി മസ്ജിദില്‍ നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട് നാലാഴ്ചത്തേക്ക് പരസ്യപ്പെടുത്തരുതെന്നാവശ്യപ്പെട്ട് പുരാവസ്തു വകുപ്പ് നല്‍കിയ അപേക്ഷയില്‍ വാരണസി ജില്ലാ കോടതിയുടെ തീരുമാനം ഇന്ന്. കൃത്യമായ കാരണം പറയാതെയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) ജില്ലാ ജഡ്ജിയോട് റിപ്പോര്‍ട്ട്‌ പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയാല്‍ പലതരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും എ.എസ്.ഐ പറഞ്ഞിരുന്നു. 

ഇന്നലെ ആയിരുന്നു അപേക്ഷയില്‍ അന്തിമ തീരുമാനം കോടതി എടുക്കേണ്ടിയിരുന്നത്. എന്നാല്‍ അത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജില്ല ജഡ്ജി വി.കെ വിശ്വേഷ് ആയിരിക്കും അന്തിമ തീരുമാനമെടുക്കുക. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയാല്‍ മാത്രമെ ഇരുവിഭാഗങ്ങള്‍ക്കും ഇതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാവുകയുള്ളു. 

Related News