ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റു കൊല്ലപ്പെട്ടു, പിന്നില്‍ സിപിഎമ്മും കോണ്‍ഗ്രസുമെന്ന് ആരോപണം

  • 07/01/2024

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടു. ബെഹറാംപൂരിലെ ടിഎംസി നേതാവ് സത്യേൻ ചൗധരിയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ അക്രമികകള്‍ സത്യേൻ ചൗധരിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം.

മുൻപ് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജൻ ചൗധരിയുടെ അടുപ്പക്കാരനായ സത്യേൻ ചൗധരി നിലവില്‍ ടിഎംസിയില്‍ പ്രവര്‍ത്തിച്ച്‌ വരുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മും കോണ്‍ഗ്രസുമാണെന്ന് തൃണമൂല്‍ ആരോപിച്ചു.

Related News