അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാസമയത്ത് കര്‍ണാടക ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ നടത്തും. ദേവസ്വം മന്ത്രി രാമലിംഗ റെഡ്ഡിയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. രാമക്ഷേത്രത്തിലെ ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തീരുമാനം ആകാത്ത സാഹചര്യത്തിലാണ് കര്‍ണാടക സര്‍ക്കാരിന്റെ നടപടി.
ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ക്കുമാത്രമാണ് ഉത്തരവ് ബാധകമാവുക. ജനുവരി 22ന് അയോധ്യയില്‍ പ്രാണപ്രതിഷ്ഠാചടങ്ങ് നടക്കുന്ന ദിവസം പകല്‍ 12.29 മുതല്‍ 12.32 വരെയുള്ള സമയം ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്തണമെന്നാണ് ഉത്തരവിലുള്ളത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?