പ്രസവം ജനുവരി 22ലേക്ക് ക്രമീകരിക്കണം'; ആവശ്യവുമായി യു.പിയിലെ സ്ത്രീകള്‍

  • 07/01/2024

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടക്കുന്ന ദിവസത്തിലേക്ക് തങ്ങളുടെ പ്രസവം ക്രമീകരിക്കണമെന്ന ആവശ്യവുമായി ഉത്തര്‍ പ്രദേശിലെ സ്ത്രീകള്‍. ജനുവരി 22ന് സിസേറിയൻ നടത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരോട് അഭ്യര്‍ഥിച്ചിട്ടുള്ളത്.

ജനുവരി 22ന് സിസേറിയൻ നടത്താനായി 14 അപേക്ഷകള്‍ രേഖാമൂലം ലഭിച്ചിട്ടുണ്ടെന്ന് ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി മെമ്മോറിയല്‍ മെഡിക്കല്‍ കോളജിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഡോ. സീമ ദ്വിവേദി പറഞ്ഞു. അന്നേദിവസം ആശുപത്രിയില്‍ 35 സിസേറിയനുള്ള ക്രമീകരണങ്ങള്‍ നടക്കുന്നുണ്ടെന്നും ദ്വിവേദി വ്യക്തമാക്കി.

Related News