മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; സുരക്ഷാ സേനക്ക് നേരെ വെടിവയ്പ്

  • 07/01/2024

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലെ മൊറോയില്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിവെപ്പുണ്ടായി. നിരവധിപേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്, ഇതിന് പിന്നാലെ സുരക്ഷാ സേന തിരിച്ചടിച്ചു. അക്രമികള്‍ സുരക്ഷാ സേനയ്ക്ക് നേരെ ബോംബെറിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

സുരക്ഷാസേനയുടെ ബാരക്കുകള്‍ ലക്ഷ്യമിട്ട് ബോംബെറുണ്ടായതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ അസം റൈഫിള്‍, ബിഎസ്‌എഫ്, സംസ്ഥാന പോലീസ് കമാന്‍ഡോകള്‍ എന്നിവയുള്‍പ്പെടെയുള്ള സുരക്ഷാ സേനകളുടെ സംയുക്ത ടീമുകള്‍ തിരിച്ചടിച്ചു. 

മ്യാന്‍മര്‍ അതിര്‍ത്തിയായ ഇവിടെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് മണിപ്പുര്‍ പൊലീസിന്റെ കമാന്‍ഡോ സംഘത്തെ ലക്ഷ്യമിട്ട് സമാനമായ രീതിയില്‍ വെടിവയ്പ് ഉണ്ടായിരുന്നു.

Related News