ക്രൈസ്തവര്‍ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ബംഗളൂരു ആര്‍ച്ച് ബിഷപ് പീറ്റര്‍ മച്ചാഡോയാണ് ഹരജി നല്‍കിയത്. നിഷ്പക്ഷ സമിതിയെകൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ആവശ്യം.
മത പരിവര്‍ത്തനത്തിന്‍റെ പേരില്‍ ഉത്തരേന്ത്യയില്‍ ക്രിസ്ത്യൻ വൈദികര്‍ ക്രൂശിക്കപ്പെടുമ്ബോഴാണ് ഹരജി വീണ്ടും പരിഗണിക്കുന്നത്. വിരമിച്ച ജഡ്ജിമാരെ ഉള്‍പ്പെടുത്തിയ സമിതിയെ നിയോഗിച്ചു ആക്രമം തിട്ടപ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം.വ്യാപകമായി ആക്രമണം നേരിടുമ്ബോഴും പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ ക്രൈസ്തവ പുരോഹിതരെ അറസ്റ്റ് ചെയ്യുന്നുണ്ട്. ഹരജിയുടെ അടിസ്ഥാനത്തില്‍ ഓരോ സംസ്ഥാനത്തും നേരിട്ട അക്രമങ്ങള്‍,എഫ്.ഐ.ആര്‍,എടുത്ത നടപടികള്‍ എന്നിവ വ്യക്തമാക്കി സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ബെഞ്ച് നേരത്തെ നിര്‍ദേശിച്ചിരുന്നു.
പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് ഹരജി പരിഗണനയ്ക്ക് എടുക്കുന്നത്. മലയാളിയായ വൈദികൻ അനില്‍ മാത്യുവിനെ മതപരിവര്‍ത്തന കുറ്റം ചുമത്തി കഴിഞ്ഞ ആഴ്ച ഭോപ്പാലില്‍ ജയിലില്‍ അടച്ചിരുന്നു. ശിശു സംരക്ഷണ കേന്ദ്രത്തിന് അംഗീകാരം പുതുക്കി നല്‍കാൻ വൈകിപ്പിക്കുകയും പിന്നീട് അംഗീകാരം ഇല്ലാത്തതിന്‍റെ പേരില്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?