ഗോവയിലെ ഹോട്ടലില്‍ വച്ച് നാലുവയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ അറസ്റ്റ് കര്‍ണാടക പൊലീസ് രേഖപ്പെടുത്തി. നാലുവയസുകാരനെ കൊലപ്പെടുത്തിയ ശേഷം ബാഗിലാക്കി ടാക്‌സി കാറില്‍ ബംഗളൂരുവിലേക്ക് പോകുന്നതിനിടെ യുവതിയെ കര്‍ണാടക പൊലീസ് പിടികൂടുകായിരുന്നു. 39കാരിയായ സുചന സേത്താണ് അറസ്റ്റിലായത്
ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു ഇവരെന്നും വിവാഹമോചന നടപടികള്‍ നടന്നുവരുന്നതിനിടെയാണ് മകനെ കൊലപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. ബംഗാള്‍ സ്വദേശിയായ യുവതി മലായാളി യുവാവുമായുള്ള ബന്ധത്തില്‍ തൃപ്തയായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
എല്ലാ ഞായറാഴ്ചയും മകനെ കാണാന്‍ ഭര്‍ത്താവിനെ അനുവദിച്ച കോടതി വിധിയിലെ അതൃപ്തിയാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് സംശയിക്കുന്നു. ഹോട്ടല്‍ ജീവനക്കാരുടെയും പൊലീസിന്റെയും സമയോചിത ഇടപെടലാണ് മൃതദേഹവുമായി കടന്നുകളയാന്‍ ശ്രമിച്ച എഐ കമ്ബനി സിഇഒയെ കുടുക്കിയത്.
പൊലീസില്‍നിന്ന് വിവരം ലഭിച്ചതിന് പിന്നാലെ പ്രതിക്ക് യാതൊരുസംശയവും തോന്നാത്തരീതിയില്‍ സ്റ്റേഷനിലേക്ക് വാഹനം തിരിച്ചുവിട്ട ടാക്സി ഡ്രൈവറുടെ ഇടപെടലും കേസില്‍ എടുത്തുപറയേണ്ടതാണ്. പ്രതിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കേസില്‍ നിര്‍ണായക പങ്കുവഹിച്ച ഹോട്ടല്‍ ജീവനക്കാരെയും ടാക്സി ഡ്രൈവറെയും നോര്‍ത്ത് ഗോവ എസ്പി നിധിന്‍ വത്സന്‍ അഭിനന്ദിച്ചു
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?