മുസ്ലീങ്ങളുടെ എണ്ണം കൂടുന്നു, ഹിന്ദുക്കള്‍ ഒന്നും രണ്ടും പ്രസവിച്ചാല്‍ പോര; ബിജെപി എംഎല്‍എയുടെ പ്രസ്താവന വിവാദത്തില്‍

  • 09/01/2024

രാജ്യത്ത് ഹിന്ദുക്കള്‍ ഒന്നും രണ്ടും കുട്ടികളെ പ്രസവിച്ചാല്‍ പോരെന്ന കര്‍ണാടക ബിജെപി എംഎല്‍എ ഹരീഷ് പൂഞ്ജയുടെ പ്രസ്താവന വിവാദത്തില്‍. മുസ്ലീങ്ങള്‍ നാല് കുട്ടികളെ പ്രസവിക്കുമ്ബോള്‍ ഹിന്ദുക്കള്‍ ഒന്നും രണ്ടും കുട്ടികളെയാണ് പ്രസവിക്കുന്നത്. ഇങ്ങനെ പോയാല്‍ ജനസംഖ്യയില്‍ ഹിന്ദുക്കളുടെ എണ്ണം 20 കോടിയും മുംസ്ലീങ്ങളുടെ എണ്ണം 80 കോടിയുമാകുമെന്നും ഉഡുപ്പി എംഎല്‍എ ബെല്‍ത്താങ്ങടിയില്‍ പറഞ്ഞു.

രാജ്യത്ത് മുസ്ലീങ്ങളുടെ എണ്ണം പെരുകുന്നു. മുസ്ലീങ്ങള്‍ ഭൂരിപക്ഷമായാല്‍ രാജ്യത്തെ ഹിന്ദുക്കളുടെ അവസ്ഥ ചിന്തിക്കാന്‍ കഴിയുന്നതിലും ദയനീയമായിരിക്കുമെന്നും പൂഞ്ജ പറഞ്ഞു. പ്രസ്താവന വൈറലായതിന് പിന്നാലെ പ്രതിഷേധവും ഉയര്‍ന്നു.

സമൂഹത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്തുന്ന പ്രസ്താവനയാണ് എംഎല്‍എ നടത്തിയതെന്നും രണ്ട് മതവിശ്വാസികള്‍ക്കിടയില്‍ ഇത് വര്‍ഗീയത പടര്‍ത്തുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

Related News