ഇന്ത്യയില്‍ എത്തിയ യുഎഇ പ്രസിഡന്റിനെ സ്വീകരിച്ച്‌ പ്രധാനമന്ത്രി മോദി; വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റ് നാളെ മുതല്‍

  • 09/01/2024

വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റില്‍ പങ്കെടുക്കുന്നതിന് യുഎഇ പ്രസിഡന്റ് ഷെയ്‌ക് മുഹമ്മദ് ബിൻ സയദ് അല്‍ നഹ്യാൻ ഇന്ത്യയിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ യുഎഇ പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു.

തുടര്‍ന്ന് സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ അന്താരാഷ്‌ട്ര വിമാനത്താവളം മുതല്‍ ഇന്ദിരാ പാലം വരെ മൂന്ന് കിലോമീറ്റര്‍ റോഡ് ഷോ നടത്തി.യാത്ര കടന്ന് പോവുന്ന വഴികളില്‍ കലാപരിപാടികള്‍ അരങ്ങേറി.നാളെയാണ് സംസ്ഥാനത്തേക്ക് വൻകിട നിക്ഷേപങ്ങള്‍ ലക്ഷ്യമിട്ടുക്കൊണ്ട് പത്താമത് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി നടക്കുന്നത്.

Related News