ബാങ്ക് മാനേജരായ യുവതിയെ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സിയോണ്‍ കോളിവാഡ സ്വദേശിയായ അമിത് രവീന്ദ്ര കൗര്‍ (ആമി-35) ആണ് കൊല്ലപ്പെട്ടത്. ഇവരെ കാമുകൻ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. കാമുകനായ യുപി സ്വദേശി ഷൊയെബ് ഷെയ്ഖിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. സാക്കിനാക്കയിലെ വീട്ടില്‍നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.
ഐഡിഎഫ്‌സി ബാങ്കിന്റെ നവിമുംബൈ ശാഖയിലെ മാനേജരാണു കൊല്ലപ്പെട്ട ആമിയെന്ന് പൊലീസ് പറഞ്ഞു. ജനുവരി 8 ന് യുവതിയുടെ ജന്മദിനം ആഘോഷിക്കാനാണ് ഇരുവരും മുറിയെടുത്തത്. പ്രതി ആസൂത്രിതമായിട്ടാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊല നടത്തണമെന്ന പദ്ധതിയിട്ട ശേഷമാണ് പ്രതി ഹോട്ടലില്‍ മുറിയെടുത്തത്. പിന്നീട് ആമിയെ വിളിച്ചുവരുത്തുകയായിരുന്നു. കൃത്യത്തിനു ശേഷം ഹോട്ടലില്‍നിന്നു കടന്നുകളഞ്ഞ പ്രതി ഉത്തര്‍പ്രദേശിലേക്ക് കടക്കാൻ ശ്രമിക്കവെ പൊലീസിന്റെ പിടിയിലാകുകയായിരുന്നു.
ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പ്രതിയുടെ വീട്ടില്‍ എത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്ന് മാസം മുമ്ബാണ് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ടത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?