അസമിലെ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ വീണ്ടും സംഘർഷം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശിൻ്റെ വാഹനം ബിജെപി പ്രവർത്തകർ തടഞ്ഞു. കൊടികളുമായി എത്തിയ ബിജെപി പ്രവർത്തകർക്ക് ഇടയിലേക്ക് രാഹുല്‍ ഗാന്ധി ഇറങ്ങിയത് നാടകീയ കാഴ്ചകള്‍ക്ക് ഇടയാക്കി. സംഘര്‍ഷ സാഹചര്യത്തിന് വഴിവെക്കുമെന്ന ആശങ്ക കനത്തതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചാണ് രാഹുലിനെ വാഹനത്തിലേക്ക് വീണ്ടും കയറ്റിയത്. ഒടുവില്‍ പ്രവർത്തകർക്ക് ഫ്ലൈയിങ് കിസ് കൊടുത്ത് ശേഷമായിരുന്നു രാഹുല്‍ ഗാന്ധിയുടെ മടക്കം.
രാഹുല്‍ ഗാന്ധിയും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയും തമ്മിലുള്ള വാക്പോര് മുറുകുന്നതിനിടെയാണ് സംഘർഷം. കഴിഞ്ഞ ദിവസം വാഹനങ്ങളുടെ ചില്ലുകള്‍ ബിജെപി പ്രവർത്തകർ തകർത്തുന്നുവെന്ന കോണ്‍ഗ്രസ് ആരോപിച്ചതിന് പിന്നാലെ ഇന്ന് വീണ്ടും സംഘർഷം ഉണ്ടാകുകയായിരുന്നു. കൊടികളുമായി എത്തിയ ബിജെപി പ്രവർത്തകർ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ ജയ്റാം രമേശിന്‍റെ കാർ തടഞ്ഞു.
വാഹനത്തിലെ ചില്ലില്‍ ഉണ്ടായ ഭാരത് ജോഡോ ന്യായ് യാത്രയുടെ സ്റ്റിക്കറുകള്‍ ബിജെപി പ്രവർത്തകർ കീറിയെന്നും വെള്ളം ഒഴിച്ചുവെന്നും ജയ്റാം രമേശ് ആരോപിച്ചു. കോണ്‍ഗ്രസിന്‍റെ സാമൂഹിക മാധ്യമസംഘത്തിന് നേരെയും കൈയ്യേറ്റമുണ്ടായി. ബിജെപി പ്രവർത്തർ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചുവെന്നും ക്യാമറ തട്ടിയെടുത്തുവെന്നും വക്താവ് സുപ്രിയ ശ്രീനാഥ് പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?