'ഹിന്ദുത്വ വിദ്വേഷ നടപടിയെ ശക്തമായി അപലപിക്കുന്നു'; പ്രതിഷ്ഠാ ചടങ്ങുകളുടെ സംപ്രേഷണം തടഞ്ഞതില്‍ തമിഴ്‌നാടിനെതിരെ നിര്‍മല

  • 21/01/2024

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകളുടെ സംപ്രേഷണം തടഞ്ഞ തമിഴ്‌നാട് സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍. ഈ ഹിന്ദുത്വ തീവ്ര വിദ്വേഷ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. സംപ്രേഷണം തടഞ്ഞ വാര്‍ത്ത വന്ന പത്രത്തിന്റെ ഫോട്ടോ എക്‌സില്‍ പോസ്റ്റ് ചെയ്താണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം.

തമിഴ്‌നാട്ടില്‍ ശ്രീരാമന് വേണ്ടി 200ലധികം ക്ഷേത്രങ്ങളുണ്ട്. ഈ ക്ഷേത്രങ്ങളില്‍ ശ്രീരാമന്റെ നാമത്തിലുള്ള പൂജ, ഭജന, പ്രസാദം, അന്നദാനം എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളെയും പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ നിന്ന് പൊലീസ് തടയുന്നു. പന്തലുകള്‍ പൊളിക്കുമെന്ന് ഇവര്‍ സംഘാടകരെ ഭീഷണിപ്പെടുത്തുന്നുവെന്നും പോസ്റ്റില്‍ നിര്‍മലാ സീതാരാമന്‍ പറയുന്നു.

Related News