അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കേ, സുരക്ഷ ശക്തമാക്കി പൊലീസ്. സുരക്ഷയുടെ ഭാഗമായി 13000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് അയോധ്യയില്‍ വിന്യസിച്ചത്. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
നാളെ ഉച്ചയ്ക്കാണ് പ്രതിഷ്ഠാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി, നടന്‍ അമിതാഭ് ബച്ചന്‍, മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങി നിരവധി പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. 13000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതിന് പുറമേ 10000 സിസിടിവി ക്യാമറകളാണ് പ്രദേശത്ത് സ്ഥാപിച്ചത്. എഐ അധിഷ്ഠിത ക്യാമറകള്‍ ഉപയോഗിച്ചാണ് നിരീക്ഷണം നടത്തുക.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?