നിയമവിധേയമായി പ്രവര്‍ത്തിക്കൂ; രാമക്ഷേത്ര പ്രതിഷ്ഠാ സംപ്രേഷണ വിലക്കില്‍ തമിഴ്‌നാടിനോട് സുപ്രീംകോടതി

  • 22/01/2024

രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് തത്സമയം സംപ്രേഷണം ചെയ്യുന്നത് വിലക്കിയെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി തമിഴ്‌നാട് സര്‍ക്കാരിന് നോട്ടീസ് അയച്ചു. വാക്കാലുള്ള നിര്‍ദേശപ്രകാരമല്ല, നിയമപ്രകാരം പ്രവര്‍ത്തിക്കണമെന്നും സുപ്രീംകോടതി തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇതുസംബന്ധിച്ച ഹര്‍ജി പരിഗണിച്ചത്. അയോധ്യയിലെ ക്ഷേത്രപ്രതിഷ്ഠയോട് അനുബന്ധിച്ച്‌ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ നടത്തുന്നതും, പ്രാണപ്രതിഷ്ഠാ ചടങ്ങ് തല്‍സമയം സംപ്രേഷണം ചെയ്യുന്നതും വാക്കാല്‍ വിലക്കിക്കൊണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ ജനുവരി 20 ന് നിര്‍ദേശം നല്‍കിയെന്നാണ് ഹര്‍ജിക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. 

Related News